Thu, 10 July 2025
ad

ADVERTISEMENT

Filter By Tag : Nifty

സൂ​​ചി​​ക​​ക​​ൾ​​ക്ക് ഇ​​ടി​​വ്


മും​​ബൈ: ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ൾ ഇ​​ന്ന​​ലെ ചു​​വ​​പ്പി​​ൽ അ​​വ​​സാ​​നി​​ച്ചു. യു​​എ​​സ് തീ​​രു​​വ​​യി​​ൽ അ​​നി​​ശ്ചി​​ത​​ത്വം തു​​ട​​രു​​ന്ന​​തി​​നാ​​ൽ അ​​പ​​ക​​ട​​സാ​​ധ്യ​​ത​​യു​​ള്ള ഓ​​ഹ​​രി​​ക​​ളി​​ൽ​​നി​​ന്ന് നി​​ക്ഷേ​​പ​​ക​​ർ വി​​ട്ടു​​നി​​ന്നു.
2026 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ ആ​​ദ്യ പാ​​ദ​​ത്തി​​ലെ വ​​രു​​മാ​​ന സീ​​സ​​ണി​​ന് മു​​ന്നോ​​ടി​​യാ​​യി ജാ​​ഗ്ര​​ത പാ​​ലി​​ച്ച​​തും വി​​പ​​ണി​​യി​​ൽ സ​​മ്മ​​ർ​​ദം വ​​ർ​​ധി​​പ്പി​​ച്ചു.

മൂ​​ന്നു ദി​​വ​​സ​​ത്തെ മു​​ന്നേ​​റ്റ​​ത്തി​​നു​​ശേ​​ഷം സെ​​ൻ​​സെ​​ക്സ് 176 പോ​​യി​​ന്‍റ് (0.21%) താ​​ഴ്ന്ന് 83,536.08ലും ​​നി​​ഫ്റ്റി 46 പോ​​യി​​ന്‍റ് (0.18%) ന​​ഷ്ട​​ത്തി​​ൽ 25,476.10 ലും ​​ക്ലോ​​സ് ചെ​​യ്തു.
ബി​​എ​​സ്ഇ മി​​ഡ്കാ​​പ് 0.05 ശ​​ത​​മാ​​നം ന​​ഷ്ട​​ത്തി​​ലാ​​യ​​പ്പോ​​ൾ സ്മോ​​ൾ​​കാ​​പ് സൂ​​ചി​​ക 0.45 ശ​​ത​​മാ​​നം നേ​​ട്ട​​ത്തി​​ലെ​​ത്തി.

യു​​എ​​സ് തീ​​രു​​വ​​ക​​ളെ​​ക്കു​​റി​​ച്ചു​​ള്ള അ​​നി​​ശ്ചി​​ത​​ത്വം തു​​ട​​രു​​ന്ന​​തി​​നി​​ടെ, റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ്, ഐ​​സി​​ഐ​​സി​​ഐ ബാ​​ങ്ക് എ​​ന്നി​​വ​​യു​​ൾ​​പ്പെ​​ടെ വ​​ൻ​​കി​​ട​​ക​​ന്പ​​നി​​ക​​ളി​​ൽ​​നി​​ന്ന് നി​​ക്ഷേ​​പ​​ക​​ർ ലാ​​ഭ​​മെ​​ടു​​പ്പ് ന​​ട​​ത്തി​​യ​​ത് ആ​​ഭ്യ​​ന്ത​​ര വി​​പ​​ണി സൂ​​ചി​​ക​​ക​​ളു​​ടെ ന​​ഷ്ട​​ത്തി​​നു കാ​​ര​​ണ​​മാ​​യി.

Up